തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
(വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് (ആഗസ്റ്റ് ആറ് ) രാത്രി 11.30 വരെ 2.5 മുതൽ 2.6 മീറ്റർ വരെയും തെക്കൻ തമിഴ്നാട് (കൊളച്ചൽ മുതൽ കിലാകാരൈ വരെ) തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.6 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക