യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ച് റോ-റോ വെസൽ ഉടൻ എത്തുമെന്ന് റിപ്പോർട്ട്. കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസലാണ് സർവീസിന് സരംഭിക്കുന്നത്. 15 കോടി രൂപയാണ് വെസലിന്റെ നിർമ്മാണ ചെലവ്. ഇതിൽ ആദ്യ ഗഡുവായ 5 കോടി രൂപ കൊച്ചിൻ ഷിപ്യാര്ഡിന് ഉടൻ തന്നെ കൈമാറും. കൊച്ചി നഗരസഭയ്ക്ക് വേണ്ടി ആദ്യത്തെ രണ്ട് റോ-റോ വെസൽ നിർമ്മിച്ചു നൽകിയത് കൊച്ചിൻ ഷിപ്യാര്ഡ് തന്നെയാണ്.
യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഒരു റോ-റോ കൂടി സർവീസ് നടത്തണമെന്ന ആവശ്യം ശക്തമായത്. നിലവിലുള്ള രണ്ട് റോ-റോ ബോട്ടുകളിൽ ഒന്ന് ഇടയ്ക്ക് തകരാറിലായത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ തകരാർ ഉടൻ പരിഹരിച്ചെങ്കിലും, മൂന്നാമത്തെ റോ-റോ ബോട്ട് ഉടൻ തന്നെ സർവീസ് നടത്തണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക