തൊടുപുഴ: ഇടുക്കിയിൽ ഓഗസ്റ്റ് 19 കോൺഗ്രസ് ഹർത്താൽ. ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
16ന് ദേവികുളം ആർഡിഒ ഓഫീസിലേക്ക് മാർച്ചും നടത്തുന്നതിന് ചെറുതോണിയിൽ ഡിസിസി പ്രസിഡൻ്റ് സിപി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിസിസി നേതൃയോഗം തീരുമാനിച്ചു.
1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്ഗ്രസ് ഉന്നയിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഇടുക്കിയിലെ കർഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ മൂന്നാർ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക