തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. വെള്ളറട ഡിപ്പോയിൽ നിന്ന് തമ്പാനൂരിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. അമ്മക്കൊപ്പം യാത്ര ചെയ്ത പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്.
പെൺകുട്ടിയോടുള്ള യുവാവിന്റെ അതിക്രമം കണ്ട് അമ്മ ബഹളം വെക്കുകയായിരുന്നു. ഇതോടെ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞു വെക്കുകയും കാട്ടാക്കട പോലീസിന് കൈമാറുകയും ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക