അമിതവണ്ണം വിവിധ തരത്തിലുള്ള കാന്‍സറുകളുടെ സാധ്യതകളിലേക്ക് നയിക്കുമെമ്ന്ന് പഠനങ്ങള്‍ പറയുന്നു. പൊണ്ണത്തടിയുള്ള ആളുകള്‍ക്ക് റിയാക്ടീവ് പ്രോട്ടീന്‍ ഉള്‍പ്പെടെ ഉയര്‍ന്ന തോതിലുള്ള കോശജ്വലന സൈറ്റോകൈനുകള്‍ ഉണ്ട്. ഇത് പിത്താശയക്കല്ലുകള്‍, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിങ്ങനെ വിട്ടുമാറാത്ത കോശജ്വലന രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇത് സെല്ലുലാര്‍ ഡിഎന്‍എയെ നശിപ്പിക്കുകയും, പിത്തരസം, കരള്‍, മറ്റ് മാരകരോഗങ്ങള്‍ എന്നിവ രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇത് കൂടാതെ, പൊണ്ണത്തടിയുള്ള വ്യക്തികള്‍ക്ക് പലപ്പോഴും ഇന്‍സുലിന്‍ അളവും ഇന്‍സുലിന്‍ പ്രതിരോധവും കൂടുന്നു. ഇത് ട്യൂമറുകളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കും. അമിതഭാരം സ്തനങ്ങള്‍, വന്‍കുടല്‍, പാന്‍ക്രിയാറ്റിക്, അണ്ഡാശയം, എന്‍ഡോമെട്രിയല്‍, കിഡ്നി, കരള്‍ മുതലായ അവയവങ്ങളില്‍ പല തരത്തിലുള്ള കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക