തൊഴിൽ വകുപ്പിന്റെ കീഴിൽ അതിഥിതൊഴിലാളികളെ റജിസ്റ്റർ ചെയ്യിക്കാനുള്ള തീവ്രയജ്ഞവുമായി തൊഴിൽവകുപ്പ്. ഇതിനായുള്ള അതിഥിപോർട്ടൽ വഴിയുള്ള റജിസ്ട്രേഷൻ നടപടികൾക്ക് തിങ്കളാഴ്ച തുടക്കമാകും.
റജിസ്ട്രേഷൻ സമ്പൂർണമാക്കാൻ ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു . ‘മറ്റു വകുപ്പുകളുടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി റജിസ്ട്രേഷൻ സമയബന്ധിതമായി നടപ്പാക്കും.
റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്ഡെസ്ക്കുകൾ സജ്മാക്കുന്നതും പരിഗണിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു. തൊഴിൽ വകുപ്പ് ഓഫിസുകളിലും വർക് സൈറ്റുകളിലും ലേബർക്യാംപുകളിലും റജിസ്റ്റർ ചെയ്യുന്നതിനായി സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക