ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടന്ന സംഭവം’. സുരാജ് വെഞ്ഞാറമ്മൂടിന്റെ ഒരു പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സുരാജും പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അങ്കിത് മേനോനാണ് സംഗീത സംവിധാനം. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക