തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. കൊല്ലത്ത് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയ തമന്നക്ക് മുന്നിലേക്ക് ഒരു ആരാധകൻ ചാടി വീണ് കൈയ്ക്ക് പിടിച്ചു . ഇതോടെ ചുറ്റുമുള്ള സെക്യൂരിറ്റികൾ ഇയാളെ തടയുകയും മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ഒടുവിൽ സാഹചര്യം മനസിലാക്കിയ തമന്ന യുവാവിനോട് സ്നേഹത്തോടെ ആണ് പെരുമാറിയത്. ഫോട്ടോ എടുക്കണമെന്ന ആവശ്യം ഇയാൾ പ്രകടിപ്പിച്ചപ്പോൾ, ഇഷ്ടക്കേട് ഒന്നും കാണിക്കാതെ ആ ആഗ്രഹം സാധിച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക