പാലക്കാട്: പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 55 വയസുകാരന് അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശി സജീവനാണ് അറസ്റ്റിലായത്. സഹോദരിയെ കാണാനായി വീട്ടില്‍ എത്തിയ സജീവന് അയല്‍വാസി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശിയായ സജീവന് സഹോദരിയെ കാണുന്നതിനായി ആണ് പാലക്കാട് ചാലിശ്ശേരിയിലേക്ക് എത്തിയത്. സഹോദരിയുടെ അയല്‍വാസികളായ ഒമ്പത്, പതിനൊന്ന് വയസുള്ള പെണ്‍കുട്ടികളെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നടപടികള്‍ക്ക് ശേഷം പ്രതിയെ ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക