ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് എഎപി. സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെങ്കിലും കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന കാര്യം തീര്‍ച്ചയാണെന്ന് എഎപി ഗുജറാത്ത് അധ്യക്ഷന്‍ ഇസുദന്‍ ഗധ്വി പറഞ്ഞു.
എ.എ.പിയും കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഭാഗമാണ്. ഈ തിരഞ്ഞെടുപ്പ് സഖ്യം ഗുജറാത്തിലും നടപ്പാക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ സീറ്റ് പങ്കിട്ടുള്ള ഫോര്മുലയിലാകും എ.എ.പിയും കോണ്‍ഗ്രസും മത്സരിക്കുകയെന്നത് തീര്‍ച്ചയാണെന്നും ഇസുദന്‍ ഗധ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക