തൃശൂര്‍: ക്ഷേത്ര രക്ഷാ മാര്‍ച്ചുമായി വിശ്വ ഹിന്ദു പരിഷത്ത്. സിപിഎമ്മിന്റെയും ഇടതു സര്‍ക്കാരിന്റെയും ക്ഷേത്ര വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധിച്ചാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ക്വിറ്റ് ഇന്ത്യ ദിനത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പി മാർച്ചിന്റെ ഉദ്ഘാടനം നിർവഹിക്കും. മിത്ത് കുത്തുന്നവര്‍ അമ്പലം ഒഴിയണമെന്നും, വിശ്വാസികളുടെ സ്വന്തമാണ് ക്ഷേത്രമെന്നും, അവിശ്വാസികളെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കണമെന്നും വിജി തമ്പി ഫേസ്ബുക്കില്‍ കുറിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ ആഭ്യമുഖ്യത്തിലാണ് മാര്‍ച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക