‘പട്ടം പോലെ’ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് മാളവികാ മോഹൻ. ഇപ്പോഴിതാ സിം സ്യൂട്ടിൽ ഗ്ലാമർ ആയ താരത്തിന്റെ ചിത്രങ്ങളാണ് നവമാധ്യമങ്ങളിൽ വൈറലാകുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്ത് വന്നത്. ഇതിനു മുൻപ് മുപ്പതാം പിറന്നാൾ തന്റെ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്ന വീഡിയോയും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
മലയാളി ഛായഗ്രഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക മോഹനൻ. മമ്മൂട്ടിക്കൊപ്പം ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. ക്രിസ്റ്റിയാണ് താരത്തിന്റെതായി മലയാളത്തിൽ പുറത്തിറങ്ങിയ അവസാന സിനിമ. മലയാളത്തിനു പുറമേ രജനീകാന്തിന്റെ പേട്ട എന്ന ചിത്രത്തിലും വിജയുടെ മാസ്റ്റർ എന്ന സിനിമയിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക