വൈകുന്നേരം കട്ടൻ ചായയുടെ കൂടെ എന്തെങ്കിലും ഒരു സ്നാക്ക് നിർബന്ധമാണ് പലർക്കും. അങ്ങനെ നാലുമണിക്ക് നാട്ടായി ഉപയോഗിക്കാവുന്ന ഒരു കൊങ്ങിണി റെസിപിയാണ് ഇനി പറയുന്നത്. മൈദയാണ് ഇതിലെ പ്രധാന ചേരുവ. മൈദയെ കൂടാതെ എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നും എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് നമുക്കു നോക്കാം.
ഇതിനായി ആദ്യം ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക. പിന്നീട് ഈ മൈദയിലേക്ക് അരക്കപ്പ് കടലമാവ് ചേർത്തു കൊടുക്കാം. അരക്കപ്പ് തൈര്, കുറച്ച് സോഡാപ്പൊടി, കുറച്ച് മുളകുപൊടി, കുറച്ച് ചെറിയ ജീരകം, രണ്ട് തണ്ട് കറിവേപ്പില, പൊടിയായി അരിഞ്ഞ പച്ചമുളക്, അര ടീസ്പൂൺ കായം പൊടി, പാകത്തിന് ഉപ്പ്, അഞ്ചു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യണം.
പിന്നീട് ഇതിലേക്ക് കുറേശ്ശെയായി വെള്ളം ഒഴിച്ചുകൊടുത്ത് മാവ് തയ്യാറാക്കി എടുക്കാം. ഉഴുന്നുവടയ്ക്കുള്ള മാവിന്റെ പാകമാണ് വേണ്ടത്. മിക്സ് ചെയ്തെടുത്ത ഈ മാവ് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി അടച്ചു വയ്ക്കാം. ഒരു പാനിൽ എണ്ണ ചൂടായതിനു ശേഷം കുറേശ്ശെയായി മാവെടുത്ത് ഉരുളകളായി എണ്ണയിൽ ഇട്ട് വറുത്തു കോരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക