മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ ഏറ്റവും പുതിയ ലുക്ക് ആരാധകർ ഏറ്റടുത്തിരിക്കുകയാണ്.
വ്യത്യസ്ത ഭാവത്തിൽ നല്ല അസ്സലായി ചിരിക്കുന്ന മോഹൻലാലിനെ ഫോട്ടോകളിൽ കാണാം. വെള്ള ഷർട്ടും ബ്ലാക് പാന്റും തൊപ്പിയും ധരിച്ച് മാസ് കൂളായാണ് മോഹൻലാൽ ചിത്രത്തിലുള്ളത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
“നീ “ചെകുത്താൻ” വേദമോതുന്നത് കേട്ടിട്ടുണ്ടോ..? ഇസീക്കയിൽ 25:17 പഴയ നിയമം -കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരത കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ താഴ്വരയിൽ നിന്നും നീതിമാനെ കരകയറ്റുന്നവൻ അനുഗ്രഹീതനാകുന്നു. കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശനിപാതം പോലെ ഞാൻ പ്രഹരമേൽപ്പിക്കും എന്റെ പകയിൽ നീറിയോടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവാണെന്ന്.. ഒരേ ഒരു രാജാവ്..”, എന്നാണ് ഫോട്ടോ പങ്കുവച്ച് അനീഷ് ഉപാസന കുറിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക