കൊച്ചി: താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രി. നിഷ്പക്ഷമായി കേസ് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉറപ്പു നല്‍കിയിട്ടുണ്ട്, എന്നാല്‍ ഇത് കസ്റ്റഡി മരണം ആയതിനാലും പൊലീസിന്റെ വീഴ്ചയായതിനാലും അന്വേഷണത്തില്‍ നിന്ന് പൊലീസിനെ മാറ്റി നിർത്തണമെന്ന് ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടു. പൊലീസിനെ മാറ്റി നിര്‍ത്തി സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നാണ് ഹാരിസ് ജിഫ്രിയുടെ ആവശ്യം.
ഡാന്‍ സാഫ് സംഘത്തെകുറിച്ച് തനിക്ക് അറിയില്ലെന്നും എന്നാല്‍ സഹോദരന്റെ മരണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് വിഴ്ചയുണ്ടായതായി കരുതുന്നുവെന്നും ഹാരിസ് ജിഫ്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക