മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭം ആശ്വാസം പദ്ധതിയുടെ കോഴിക്കോട് ജില്ലയിലെ വിതരണ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ശ്വാസ സംബന്ധമായ പ്രയാസം അനുഭവിക്കുന്ന കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്ന പദ്ധതിയാണ് ആശ്വാസം.പദ്ധതി ജില്ലയിൽ വരുന്നതോടെ ഇത് ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ജില്ലയിലെ കിടപ്പ് രോഗികൾക്ക് പ്രയോജനം ചെയ്യുന്നതാണെന്ന് ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി സുരക്ഷാ മേഖല ചെയർമാൻ എം ബാബുരാജ് അധ്യക്ഷത വഹിച്ചു. മനസ്സുരക്ഷ അരീക്കോട് മേഖല കൺവീനർ താജുദ്ദീൻ എംപി എംഎൽഎ വി കെ സി മമ്മദ് കോയ കെ ഗംഗാധരൻ, പി ജയപ്രകാശൻ, സുരക്ഷാ സോണൽ കൺവീനർ കെ വി ശിവദാസൻ സി അനീഷ് കുമാർ എം ജയരാജൻ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഫ്സൽ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക