ശിവകാര്ത്തികേയൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘മാവീരന്റെ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈം വീഡിയോസ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ചിത്രം ഓഗസ്റ്റ് 11ന് ഒടിടി സ്ട്രീമിങ് ആരംഭിക്കും.
പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ മാവീരന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് നേടാനായത്. ദേശീയ അവാർഡ് ജേതാവായ മഡോണി അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മാവീരൻ’.
കബിലൻ, സി.എം ലോകേഷ് എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഭരത് ശങ്കര്‍ ആണ്.
അദിതി ശങ്കർ നായികയായെത്തിയ ചിത്രത്തിൽ മിഷ്കിൻ, സരിത, തെലുങ്ക് നടൻ സുനിൽ, മോനിഷ ബ്ലെസി, യോഗി ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക