വർഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും വില്ലൻ വേഷവുമായി എത്തുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഓഗസ്റ്റ് 15ന് ചിത്രീകരണം ആരംഭിക്കുന്ന പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമയിലാണ് മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തുന്നത്. ഹൊറർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അർജുൻ അശോകൻ ആണ്. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ ആണ് പുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
വിക്രം വേദ എന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമ ഒരുക്കിയ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയാണ് ഇത്. പടയോട്ടം, ഇനിയെങ്കിലും, വിധേയൻ, പാലേരി മാണിക്യം, പുഴു എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടിയുടെ ശക്തമായ വില്ലൻ കഥാപാത്രമാകും ചിത്രത്തിലേത്. ഒറ്റപ്പാലം വരിക്കാശ്ശേരി മന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക