സഹതാപത്തിന്റെ പേരിലല്ല ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാക്കിയതെന്ന് കെ.സി വേണുഗോപാൽ. ചാണ്ടി ഉമ്മനെക്കാൾ വലിയ സ്ഥാനാർത്ഥിയെ തങ്ങൾക്ക് പുതുപ്പള്ളിയിൽ നിർത്താനില്ലെന്ന് വേണുഗോപാൽ പറഞ്ഞു. ചാണ്ടി ഉമ്മൻ പെട്ടെന്നൊരു ദിവസം രാഷ്ട്രീയത്തിൽ പൊട്ടി മുളച്ച വ്യക്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചാണ്ടി ഉമ്മനെ അഭിമാനപൂർവമാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുന്നത്. ഇത് സഹതാപമല്ല. ഒരു മനുഷ്യനോട് സ്നേഹം കാണിക്കുന്നത് സഹതാപമാണോ? ഒരു മനുഷ്യൻ പുരുഷായുസ് മുഴുവൻ ചെയ്ത് തീർത്ത കർമങ്ങൾക്ക് തിരിച്ച് അവരോട് നന്ദി കാണിക്കുന്നത് ഒരിക്കലും സഹതാപമല്ല. ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിൽ പൊട്ടിമുളച്ചു വന്നതല്ല. സജീവമായി രാഷ്ട്രീയത്തിലുണ്ട്. നല്ല രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയാണ് ചാണ്ടി ഉമ്മനെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക