ഹൃദയാഘാതത്താൽ ചികിത്സയിൽ കഴിയുന്ന സംവിധായകന് സിദ്ദിഖിനെതിരെ സോഷ്യല്‍ മീഡിയയിൽ വ്യാജവാര്‍ത്തകൾ. സിദ്ദിഖ് മരിച്ചുവെന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. അദേഹത്തിന്റെ ആരോഗ്യനില നിലവിൽ മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സിദ്ദിഖ് ഇപ്പോൾ. നിലവില്‍ എക്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് കുറച്ച് നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞു വരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം സംഭാവവിച്ചത്. സിദ്ദിഖിനെ കാണാൻ ലാൽ അടക്കമുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിയിരുന്നു. സംവിധായകന് മേജര്‍ രവിയും അദ്ദേഹത്തെ സന്ദർശിക്കാൻ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക