യു.കെയില്‍ പടര്‍ന്ന് പിടിച്ച് പുതിയ ഒമിക്രോണ്‍ വകഭേദമായ ഇജി 5.1. ‘എറിസ്’ എന്നു വിളിക്കുന്ന ഈ വകഭേദമാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയാവുന്നത്. യുകെയില്‍ ആദ്യമായി ജൂലൈ 31നാണ് ഈ വകഭേദം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പുതിയ കൊറോണ വൈറസിന്റെ വകഭേദമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
രാജ്യത്ത് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഏഴിലൊരാള്‍ക്ക് എറിസ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കിയത്. തൊണ്ടവേദന, തലവേദന, ക്ഷീണം, ജലദോഷം, തുടങ്ങിയവയാണ് ഈ രോഗത്തിന് കാണുന്ന പ്രകടമായ ലക്ഷണങ്ങള്‍.
നേരത്തെ രോഗം ബാധിച്ചവരിലും വാക്സിന് സ്വീകരിച്ചവരിലും സുരക്ഷാ സാദ്ധ്യതകളുണ്ടെങ്കിലും പ്രായമായവരില്‍ രോഗം വളരെപ്പെട്ടെന്ന് പടര്‍ന്നുപിടിക്കുകയും അപകടാവസ്ഥയിലെത്തിക്കുകയും ചെയ്യുന്നതാണെന്നും യുകെ ആരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക