യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. പത്തനാപുരത്ത് ആണ് സംഭവം ഉണ്ടായത്. എടത്തറ സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മാങ്കോട് സ്വദേശിയായ ഇയാളുടെ ഭാര്യ ശോഭ ഒന്നരവർഷമായി ഇയാളിൽ നിന്ന് പിരിഞ്ഞു കഴിയുകയായിരുന്നു. വീടിന് സമീപത്തുള്ള പറമ്പിൽ പുല്ലുവെട്ടുകയായിരുന്ന ശോഭയുടെ നേർക്കാണ് സന്തോഷ് ആക്രമണം നടത്തിയത്. ശോഭയുടെ നിലവിളി കേട്ട് എത്തിയ അയൽവാസി മധുവിനെ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് സന്തോഷ് കുത്തിവീഴ്ത്തുകയും ചെയ്തിരുന്നു.
അതേസമയം ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നു. ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ റബർഷീറ്റിന് ഉറയൊഴിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് കൃത്യം നിർവഹിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക