തിരുവനന്തപുരം: ആറ് ട്രെയിനുകൾ ഇന്ന് വഴി തിരിച്ചുവിടും. തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ട്രെയിനുകളാണ് ആലപ്പുഴ വഴി വരുന്നത്.
പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്താണ് പണികൾ. ഇന്നലെ മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
മംഗളൂരൂ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ (16348). മധുരൈ – തിരുവനന്തപുരം സെൻട്രൽ (16344) നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി (16350) ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654) (തിങ്കളാഴ്ച യാത്രതിരിച്ചത്) ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (12695). മംഗളൂരൂ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ (16630) ഈ ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക