തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ബോംബ് വെയ്ക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ.
പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്.ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് ഇയാൾ ഭീഷണിപ്പെടുത്തിയത്.
പാലോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ മാനസിക പ്രശ്നമുള്ളയാളെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക