മഹേഷ് ബാബുവിന്റെ പുതിയ ചിത്രം ’ഗുണ്ടൂർ കാര’ത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്തുവിട്ടു. അദ്ദേഹത്തിന്റെ പിതാവും നടനുമായ കൃഷ്ണയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടത് വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. മഹേഷ് ബാബുവിന്റെ പിറന്നാൾ ദിനമായ ബുധനാഴ്ച ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
2024 ജനുവരി 12 സംക്രാന്തി നാളിൽ ചിത്രം റിലീസ് ചെയ്യും. പോസ്റ്ററിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ എത്തുകയാണ് മഹേഷ് ബാബു. ബീഡി വലിച്ച് മാസ്സ് ലുക്കിലാണ് പോസ്റ്ററിൽ മഹേഷ് ബാബു. പിഎസ് വിനോദ് ക്യാമറയും എസ് തമൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണ ( ചൈന ബാബു)നും നാഗ വംശിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. ജോൺ എബ്രഹാം, ശ്രിലീല, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. പി ആർ ഒ – ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക