പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 12 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്. പാര്‍ട്ടി സെക്രട്ടേറിയെറ്റും, മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനം. ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളി. സഹതാപത്തെ മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ടെന്നും തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ എട്ടാം തീയതിയാണ്. കോട്ടയം ജില്ലയില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വിജ്ഞാപനം 10-ാം തീയതി പുറപ്പെടുവിക്കും. ഈ മാസം 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക