വെളിച്ചെണ്ണയും അല്പം കരിംജീരകവും ഉണ്ടെങ്കിൽ ഏറെ നാളായി അലട്ടുന്ന മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാൻ സാധിക്കും. എന്നാല്‍, ഇത് ഏത് പ്രകാരമാണ് മുടിക്ക് ഗുണങ്ങള്‍ നല്കുന്നു എന്നുള്ളത് പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി കരിംജീരകവും വെളിച്ചെണ്ണയും യോജിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കുകയും മുടിക്ക് നല്ല തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു.
മുടിയില്‍ കറുത്ത ജീരകം ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ വളരെയധികം നല്ലതാണ്. കരിംജീരകത്തില്‍ ധാരാളം ഇരുമ്പ് സിങ്ക്, വിറ്റാമിന്‍ എ ഇ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് മികച്ചതാണ്. മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റുന്നതിനും കരിംജീരകം സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക