റഹ്മാനും ഭരതും ഒന്നിക്കുന്ന സായൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം ‘സമാറ’ തിയേറ്ററുകളിലേക്ക്. നവാഗതനായ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.
ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹിന്ദിയില്‍ ബജ്രംഗി ഭായ്ജാന്, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, മൂത്തോന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ഛായാഗ്രഹണം: സിനു സിദ്ധാര്‍ത്ഥ്, പശ്ചാത്തലസംഗീതം: ഗോപി സുന്ദര്‍, മ്യൂസിക് ഡയറക്ടര്‍ :ദീപക് വാരിയര്‍,എഡിറ്റര്‍ :ആര് ജെ പപ്പന്, സൗണ്ട് ഡിസൈന്‍ : അരവിന്ദ് ബാബു, കോസ്റ്റ്യൂം: മരിയ സിനു. കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം: ദിനേശ് കാശി, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രേമന് പെരുമ്പാവൂര്‍, പി ആര് ഓ: മഞ്ജു ഗോപിനാഥ്. ഡിസൈനര്‍ : മാമിജോ, സ്റ്റില്‍സ്: സിബി ചീരന്‍. മാര്‍ക്കറ്റിംഗ്: ബിനു ബ്രിങ് ഫോര്‍ത്ത്. ഡിജിറ്റല്‍ പി ആര്: ഒബ്സ്ക്യൂറ. വിതരണം: മാജിക് ഫ്രെയിംസ്.
ചിത്രം മാജിക് ഫ്രെയിംസ് തിയേറ്ററുകളില്‍ എത്തിക്കും. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് സമാറ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക