ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചതായി റിപ്പോർട്ട്. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് പുറത്തു വരുന്ന വിവരം.
പുലർച്ചെ ആറരയോടെയാണ് സംഭവം ഉണ്ടായത്. തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തീ കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
അതേസമയം തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക