വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പെഴ്സീഡ്സ് ഉല്‍ക്കമഴ കാണാന്‍ ഇന്ത്യക്കാര്‍ക്കും അവസരം ഒരുങ്ങുന്നു. നല്ല തെളിഞ്ഞ രാത്രി ആകാശമാണെങ്കില്‍ തീര്‍ച്ചയായും ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഉല്‍ക്കമഴ കാണാം. ഓഗസ്റ്റ് മാസം 11,12,13,14 തീയ്യതികളിലാണ് ഇത് കൂടുതല്‍ തെളിച്ചത്തില്‍ ഭൂമിയിയിൽ നിന്ന് കാണാനാവുക. മണിക്കൂറില്‍ നൂറ് ഉല്‍ക്കകള്‍ വരെ കാണാന്‍ സാധിക്കും.
ഇന്ത്യ ഉള്‍പ്പടെ ഉത്തരാര്‍ദ്ധഗോള മേഖലയിലുള്ള സ്ഥലങ്ങളില്‍ നിന്ന് പെഴ്സീഡ് ഉല്‍ക്കമഴ കാണാം. ഇത് കാണാന്‍ എന്തെങ്കിലും പ്രത്യേക ഉപകരണം ഒന്നും ആവശ്യമില്ല. തെളിഞ്ഞ രാത്രി ആകാശം മാത്രം മതി. പ്രകാശ മലിനീകരണം ഉള്ള ഇടങ്ങളില്‍ നിന്ന് മാറി തെളിഞ്ഞ വിസ്തൃതിയുള്ള ആകാശം കാണുന്നയിടം കണ്ടെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക