ഡൽഹി: ടാറ്റയിലേക്ക് തിരികെയെത്തിയ എയർ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും എയർ ഇന്ത്യയുടെ പുത്തൻ ലോഗോ പുറത്തിറക്കി. ചുവപ്പ്, പർപ്പിൾ, ഗോൾഡ് നിറങ്ങളിലാണ് പുതിയ ഡിസൈൻ. ദ വിസ്ത എന്നാണ് പുതിയ ലോഗോയുടെ പേര്.
ഉയർന്ന സാധ്യതകൾ, പുരോഗതി, ഭാവിയിലേയ്ക്കുള്ള ആത്മവിശ്വാസം തുടങ്ങിയവയാണ് ലോഗോ രൂപകൽപ്പനയിലേക്ക് നയിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ഡിസംബർ മുതലാണ് പുതിയ ലോഗോ എയർ ഇന്ത്യ വിമാനങ്ങളിൽ പ്രത്യക്ഷപ്പെടുക. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 യിലാണ് ലോഗോ ആദ്യമായി ചിത്രീകരിക്കുക. പുതിയ എയർ ഇന്ത്യ ഊർജ്ജസ്വലവും ആത്മവിശ്വാസത്തിലൂന്നിയതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള റീ ബ്രാൻഡിംഗിന്റെ ഭാഗമായാണ് ലോഗോയും നിറങ്ങളും മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക