മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ടെെറ്റിൽ പ്രഖ്യാപിച്ചു. ‘നേര്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ആശിർവാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിർമാണ സംരംഭമാണ്.
ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. കോടതി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമെന്ന സൂചനകളാണ് പോസ്റ്റർ നൽകുന്നത്.
ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. അതേസമയം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം അണിയറയിൽ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക