മുംബൈ: ഷാരൂഖ് ഖാന്റെ ‘ജവാൻ’ എന്ന ചിത്രത്തിലെ ക്ലിപ്പുകൾ പ്രചരിച്ച സംഭവത്തിൽ പരാതി നൽകി റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ്. മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
‘ജവാൻ’ സിനിമയുടെ ക്ലിപ്പുകൾ ട്വിറ്ററിൽ ഷെയർ ചെയ്യുകയും പകർപ്പവകാശം ലംഘിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ദൃശ്യങ്ങൾ പങ്കുവച്ച 5 ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ് നൽകി.
പോസ്റ്റ് ചെയ്ത ക്ലിപ്പുകൾ നീക്കം ചെയ്യാൻ ട്വിറ്റർ ഹാൻഡിലിനോട് കോടതി ഉത്തരവിട്ടു. തമിഴ് സംവിധായകൻ അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയുമാണ് ചിത്രം നിർമിച്ചത്.
ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി, ദീപിക പദുകോൺ, പ്രിയാമണി, സന്യ മൽഹോത്ര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക