ഡിജിറ്റൽ പണമിടപാട് വ്യാപകമായ സാഹചര്യത്തിൽ യു.പി.ഐ ലൈറ്റ് വഴിയുള്ള പണമിടപാട് പരിധി 200 രൂപയില്‍ നിന്ന് 500 രൂപയാക്കി. പണനയ സമിതി യോഗത്തിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടയിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് വിവരം അറിയിച്ചത്.
യുപിഐ പിൻ ഉപയോഗിക്കാതെ ചെറിയ പേയ്മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സംവിധാനമാണ് യുപിഐ ലൈറ്റ്.
ബാങ്ക് അക്കൗണ്ടില്‍നിന്ന് ആപ്പിലെ വാലറ്റിലേക്ക് പണം ചേര്‍ക്കുകയാണ് അതിനായി ആദ്യം ചെയ്യേണ്ടത്. അതില്‍നിന്ന് 500 രൂപയില്‍ കൂടാതെയുള്ള പണമിടപാടുകള്‍ നടത്താമെന്നതാണ് പ്രത്യേകത. യുപിഐ ലൈറ്റ് വാലറ്റില്‍ സൂക്ഷിക്കാവുന്ന തുകയുടെ പരിധി 2,000 രൂപയാണ്.
ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ വാലറ്റുകള്വഴി യുപിഐ ലൈറ്റ് ഇടപാടുകള്‍ നടത്താനാകും. വാലറ്റിലേക്ക് നിശ്ചിത തുക നിക്ഷേപിച്ചുകഴിഞ്ഞാല്‍ അതില്‍നിന്ന് നടത്തുന്ന ചെറിയ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടില്‍ പ്രതിഫലിക്കില്ലെന്ന പ്രത്യേകതയുമുണ്ട്. അക്കൗണ്ടില്‍നിന്ന് യുപിഐ ലൈറ്റിലേക്ക് നല്കിയ തുകമാത്രമെ കാണൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക