വയനാട്: വയനാട് ജില്ലയിലെ ബേഗൂരിൽ വയോധികന് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ബേഗൂർ കോളനിയിലെ സോമൻ (60) ആണ് മരിച്ചത്. കാട്ടിൽ ആടിനെ മേയ്ക്കുമ്പോളായിരുന്നു കാട്ടാന ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റ സോമൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.
നാലരയോടെ കോളനിക്ക് സമീപത്തെ കാട്ടിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. വനപാലകരും പൊലീസും ഉടൻ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക