വെറുതെ തിളപ്പിച്ച വെള്ളം കുടിക്കുന്നതിനു പകരം കുറച്ച് ബാർലി വെള്ളം കുടിച്ചു നോക്കൂ. ഇതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. എന്തൊക്കെയാണ് ബാർലി വെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം. ബാർലി വെള്ളം നാരുകൾ, പോഷകങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ദിവസേന കുടിക്കുന്നത് ശരീരത്തിന് ഒട്ടേറെ ഗുണങ്ങൾ പ്രധാനം ചെയ്യും.
ശരീരത്തിലെ ഇൻസുലിൻ പ്രതിരോധത്തെ മെച്ചപ്പെടുത്താൻ ഗ്ലൈസമിക് സൂചിക കുറഞ്ഞ ബാർലി വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനും മൂത്ര നാളികയിൽ ഉണ്ടാകുന്ന അണുബാധയെ ചെറുക്കുന്നതിനും ബാർലി വെള്ളം ദിവസേന കുടിക്കുന്നത് സഹായിക്കും. ദഹനപ്രക്രിയയെയും മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇത് വളരെ നല്ലതാണ്.
ഹൃദയപേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീത്ത കൊളസ്ട്രോളിന് നശിപ്പിക്കുന്നതിനും ബാർലി വെള്ളം പ്രയോജനപ്പെടും. ചർമ്മത്തെ തിളക്കം ഉള്ളതാക്കാനും ബാർലി വെള്ളം ദിവസേന കുടിക്കുന്നത് നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക