മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് ആരയങ്കോട് സ്വദേശിയായ വിപി സുഹൈലാണ് പൊലീസ് പിടിയിലായത്. ഇയാളിൽ നിന്നും 21.5 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു.
മണ്ണാർക്കാട് പൊലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലും വില്പന നടത്തുന്നതിനായി ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് നാട്ടിലെത്തിക്കുന്നത്. മണ്ണാർക്കാട് മേഖലയിലെ ലഹരി ശൃoഖലയിലെ മുഖ്യ കണ്ണിയാണ് ഇയാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക