അഴിമതി കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ പിടിയിലായതായി റിപ്പോർട്ട്. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോകിനെ പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.
വൈകിട്ടോടെ അശോകനെ ചെന്നൈയിൽ എത്തിക്കും എന്നും നാളെ കോടതിയിൽ ഹാജരാക്കും എന്നുമാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നത്. സെന്തിൽ ബാലാജി അറസ്റ്റിലായതിന് പിന്നാലെ നാല് തവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും അശോക് കുമാർ ഹാജരായിരുന്നില്ല. പിന്നാലെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
രണ്ടു ദിവസങ്ങൾക്കു മുമ്പ് അശോക് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇഡി മരപ്പിച്ചിരുന്നു. 2.49 കോടി രൂപയുടെ കരൂരിലെ സ്ഥലം അശോക് കുമാറിന്റെ ഭാര്യാ മാതാവ്, സെന്തിൽ ബാലാജിയുടെ ബിനാമിയായി വാങ്ങിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക