മലപ്പുറം: മലപ്പുറത്ത് നാലിടങ്ങളിൽ എന്‍ഐഎ പരിശോധന. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലാണ് എന്‍ഐഎ പരിശോധന.
വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനു ശേഷം പല തവണ പലയിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മലപ്പുറത്തെ പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക