വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ശ്രിന്ദ.1983ലെ നിവിൻ പോളിയുടെ ഭാര്യ വേഷം ചെയ്തു കൊണ്ടാണ് താരം സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങൾ താരത്തെ തേടിയെത്തി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തിൽ ആരാധകശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.
അത്തരത്തിൽ താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചെറിയൊരു പസിൽ പൂക്കളുമായുള്ള താരത്തിന്റെ ക്രോപ്പ്ഡ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ചിത്രത്തിന് കമന്റുകൾ നൽകിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ജോജു ജോർജ് നായകനായ ഇരട്ടയാണ് ശ്രിന്ദയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക