ചേരനും ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘തമിള്‍ കുടിമകൻ’. എസക്കി കാര്‍വര്‍ണനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ജാതിരാഷ്ട്രീയമാണ് ‘തമിഴ് കുടിമകൻ’ സിനിമ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ശ്രീ പ്രിയങ്ക, എസ് എ ചന്ദ്രശേഖര്‍, ദീപ്ഷിഖയ്ക്കൊപ്പം ചിത്രത്തില്‍ വേല രാമമൂര്‍ത്തിയും വേഷമിടുന്നു. രാജേഷ് യാദവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
സാം സി എസിന്റെ സംഗീതത്തിലുള്ള ചിത്രത്തിന്റെ കല വീര സമറും നൃത്തം ദിനേശും ആക്ഷൻ ശക്തി ശരവണനും സൗണ്ട് ഡിസൈനര്‍ എ എസ് ലക്ഷ്മി നാരായണനും ഡിസൈനര്‍ ദിനേശ് അശോകും പിആര്‍ഒ നിഖില്‍ മുരുഗൻ എന്നിവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക