ഡൽഹി: 77-)മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് സുരക്ഷാ കർശനമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖം തിരിച്ചറിയാൻ സാധിക്കുന്ന 1,000 ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ തുടങ്ങിയവയാണ് സ്ഥാപിച്ചിട്ടുള്ളത്.
സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പതിനായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം പോലീസ് വ്യാഴാഴ്ച നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഈ പ്രദേശങ്ങളിൽ ഒരു തരത്തിലുമുള്ള ഒത്തുചേരലും അനുവദനീയമല്ല.
ഓഗസ്റ്റ് 15 ന് രാവിലെ 7:30 ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തുന്നത്. ഇതിന് ശേഷം അദ്ദേഹം ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക