കോട്ടയം: ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പുതുപ്പള്ളിയിൽ ഇന്ന് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രമുഖ നേതാക്കളെത്തും. ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ, വി.ഡി.സതീശൻ എന്നിവർക്കു പുറമെ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഘടകകക്ഷി നേതാക്കളും ചാണ്ടി ഉമ്മനായി ഇന്ന് പുതുപള്ളിയിലിറങ്ങും.
എൽഡിഎഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി.തോമസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. വികസന വിഷയം ചർച്ചയാക്കിയാണ് ജെയ്ക്കിന്റെ പ്രചാരണം. ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക