കോട്ടയം വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട എം പാനൽ ജീവനക്കാരൻ മറവഞ്ചേരി പഞ്ചായത്ത് പറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48), ഇയാളുടെ ഭാര്യ സിനിമോൾ (43) എന്നിവരെയാണ് കഴിഞ്ഞദിവസം വൈകിട്ട് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യത മൂലം ആവാം ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്നുവർഷം മുൻപ് കെഎസ്ആർടിസിയിൽ എംപാനൽ ജീവനക്കാരനായിരുന്ന നടേശൻ ജോലിയിൽ നിന്ന് പിരിച്ചുവിട്ടശേഷം കക്കവാരിയാണ് ഉപജീവനം നടത്തിയിരുന്നത്. ഇവർക്ക് രണ്ട് പെൺമക്കളും ഉണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
പ്രതികരിക്കാൻ ഇവിടെ എഴുതുക