പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പ്രചാരണവുമായി ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലിജിൻ ലാൽ പുതുപ്പള്ളി മണ്ഡലത്തിൽ സുപരിചിതനെന്ന് അദ്ദേഹം പറഞ്ഞു. ഇടത് വലത് സ്ഥാനാർത്ഥികൾ നാടിന് ഗുണം ചെയ്യുന്നില്ല എന്നും കേന്ദ്രത്തിന്റെ വികസനം വരാൻ പുതുപ്പളിയിൽ ബിജെപി ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഏറ്റവും മോശമായ മണ്ഡലം ആണെന്നും അവിടെ തീരെ നിക്ഷേപങ്ങൾ വന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പും സർക്കാരിനെതിരായ അഴിമതികളും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ മിടുക്കനായ ചെറുപ്പക്കാരനാണ് ലിജിൻ. അദ്ദേഹം മികച്ച വിജയം കാഴ്ചവയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക