ഓണം പോലെ തന്നെ ഓണസദ്യ എത്രത്തോളം പ്രധാനമാണെന്നത് അറിയാം. വിവിധ തരം വിഭവങ്ങള്‍ കൂട്ടിയുള്ള ഓണസദ്യ ഏവരും കാത്തിരിക്കുന്ന ഒന്നാണ്. രുചികരമാണെങ്കിലും പലപ്പോഴും ഡയറ്റ് ചിന്തയുള്ളവര്‍ക്ക് ആരോഗ്യത്തെക്കുറിച്ചും ഓണസദ്യ തടി വയ്പ്പിയ്ക്കുമോയെന്നതിനെ കുറിച്ചും എല്ലാവര്ക്കും ആശങ്ക ഉണ്ട്. ഓണസദ്യ ആരോഗ്യകരമായി കഴിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ.
ഓണസദ്യയ്ക്ക് പരിപ്പ് ഉള്‍പ്പെടുത്തുക. പരിപ്പ് പ്രോട്ടീനാൽ സമ്പുഷ്ടമാണ്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പെട്ടെന്ന് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാനും ഇതിന് സാധിയ്ക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായത് കൊണ്ടാണ് ഇത്.
ഇതുപോലെയാണ് നെയ്യും. പരിപ്പും നെയ്യും ഒഴിച്ച് അല്പം ഊണ് കഴിയ്ക്കുന്നത് ആരോഗ്യകരമാണ്. ആരോഗ്യകരമായ കൊഴുപ്പായതിനാല്‍ തന്നെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഇത് കുടല് ആരോഗ്യത്തിനുംഉത്തമമാണ്. ഓണസദ്യ കഴിച്ച് അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനും ഒപ്പം ദഹിക്കാനും നെയ്യ് സഹായിക്കും.
അവിയല്‍ ഓണസദ്യയില്‍ പ്രധാനം മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങൾ ഉള്ളത് കൂടിയാണ്. പലതരം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം ജീരക, കറിവേപ്പില തുടങ്ങിയ ആരോഗ്യകരമായ വസ്തുക്കള്‍ ചേരുന്നതാണ്. ഇതില്‍ ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കുന്നത് സ്വാദിന് മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക