വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു മധുര പലഹാരമാണ് ഹൽവ. റവ കൊണ്ടാണ് ഈ ഹൽവ ഉണ്ടാക്കുന്നത്. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിനായി വേണ്ടത് എന്നും നമുക്ക് നോക്കാം.
ആദ്യം തന്നെ കുറച്ച് റവ എടുത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കണം. റവ നല്ലതുപോലെ റോസ്റ്റ് ആയതിനു ശേഷം ഇതിലേക്ക് കുറച്ച് നെയ്യ് ചേർത്തു കൊടുക്കാം. നെയ്യ് റവയുടെ എല്ലാ ഭാഗത്തും ആകുന്നതുവരെ നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. പിന്നീട് ഇതിലേക്ക് കുറച്ച് ഉണക്കമുന്തിരിയും ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കികൊടുത്തുകൊണ്ടിരിക്കാം. മുന്തിരി വീർത്തു വരുന്നതുവരെ ഇളക്കണം. പിന്നീട് ഇതിലേക്ക് കുറച്ച് ഫുഡ് കളർ (മഞ്ഞയൊ, ഓറഞ്ചോ ) ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം.
ഫുഡ് കളർ എല്ലാ ഭാഗത്തും ആയിക്കഴിഞ്ഞാൽ ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കണം. പഞ്ചസാര നല്ലതുപോലെ മെൽറ്റ് ആയതിനുശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്തു കൊടുക്കാം. പഞ്ചസാര നല്ലതുപോലെ ഉരുകി വന്നതിനുശേഷം കുറച്ച് ഏലയ്ക്കാപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. ഒരു പാത്രത്തിൽ കുറച്ച് നെയ്യ് തടവിയതിനു ശേഷം ചൂടോടുകൂടി തയ്യാറാക്കി വെച്ച കൂട്ട് ഈ പാത്രത്തിലേക്ക് പകരാം. ഇത് സെറ്റ് ചെയ്ത് എടുക്കാം. തണുത്തതിനു ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക