ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം നൽകിയാൽ മതി എന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. സപ്ലൈകോ ഇതിനായി 32 കോടി രൂപ അനുവദിക്കും. സംസ്ഥാനത്ത് ആകെ 587691 മഞ്ഞ കാർഡ് ഉടമകളാണ് ഉള്ളത്. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് 20000 കിറ്റുകൾ അടക്കം 607691 കിറ്റുകൾ ഇത്തവണ റേഷൻ കടകൾ വഴി വിതരണം ചെയ്യും.
തുണി സഞ്ചി അടക്കം 14 ഇനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. ഇതിൽ തേയില, ചെറുപയർ പരിപ്പ് സേമിയ പായസം മിക്സ് നെയ്യ് കശുവണ്ടി പരിപ്പ് വെളിച്ചെണ്ണ സാമ്പാർ പൊടി മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി, ചെറുപയർ തുവരപ്പരിപ്പ് പൊടി ഉപ്പ് തുണി സഞ്ചി എന്നിവയാണ് ഉൾപ്പെടുന്നത്. കഴിഞ്ഞവർഷം 83 ലക്ഷത്തിലധികം പേർക്ക് 14 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് ലഭിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക