തദ്ദേശസ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്നു മുതൽ ഓൺലൈൻ ആകും. മുഴുവൻ സേവനങ്ങളും ഓൺലൈൻ ആക്കാൻ ആണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നും ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ്വെയർ ഇതിനായി തയ്യാറാക്കി വരികയാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഫ്രീഡം ഫെസ്റ്റിവൽ പ്രത്യേക സെക്ഷനിൽ ടാഗോർ ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉൽപാദന സംരംഭങ്ങൾ വികേന്ദ്രീകരിച്ച പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യം എന്നും എം ബി രാജേഷ് പറഞ്ഞു. ബൈജ്ഞാനിക അന്വേഷണങ്ങൾ ഉപയോഗപ്പെടുത്തി കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയും വിജ്ഞാന സമൂഹവും ആക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്നും ഇതിനുള്ള മാർഗ്ഗമായി വിജ്ഞാനപൂർണമായ ജനാധിപത്യ വൽക്കരണമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക