20.5 ലക്ഷം ടിക്കറ്റുകൾ വിൽപ്പന നടത്തി ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വില്പന. ജൂലൈ 27നാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ഇതുവരെ 20.5 ലക്ഷം ടിക്കറ്റുകൾ വിറ്റു പോയി. കഴിഞ്ഞവർഷം ഈ കാലയളവിൽ 12.83 ലക്ഷം ഓണം ബംപർടിക്കറ്റുകളാണ് വിറ്റത്. 500 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബംപറിന് രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാന തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്.
ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകൾ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളുമായി തൊട്ടുപിന്നിലുണ്ട്. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മീഷനും ശേഷിക്കുന്ന തുകയിൽ നിന്ന് 30% നികുതിയും കഴിച്ചുള്ള തുക ജേതാവിന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക